ലോകത്തിലെ ഏറ്റവും വലിയ പുഷ്പ മാതൃക ദുബൈയില്‍

Posted on: November 23, 2016 8:41 pm | Last updated: November 29, 2016 at 7:36 pm

2452711588ദുബൈ: ലോകത്തിലെ ഏറ്റവും വലിയ പുഷ്പ മാതൃക ദുബൈയിലെ മിറാക്കിള്‍ ഗാര്‍ഡനില്‍ ഒരുങ്ങി. അഞ്ച് ലക്ഷം പുഷ്പങ്ങള്‍ കൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എമിറേറ്റ്‌സ് എ 380ന്റെ മാതൃകമയാണ് വിസ്മയ കാഴ്ച ഒരുക്കുന്നത്. വിമാനത്തിന്റെ അതേ വലുപ്പത്തില്‍ തന്നെയാണ് പുഷ്പമാതൃകയും ഒരുക്കിയിരിക്കുന്നത്.

1523705812

നാല് മാസത്തെ ശ്രമത്തിനൊടുവിലാണ് സഞ്ചാരികളുടെ നയനങ്ങളെ വിസ്മയിപ്പിക്കുന്ന ഈ പുഷ്പ മാതൃക ഒരുക്കിയത്. 72.93 മീറ്റര്‍ നീളത്തില്‍ നിലത്ത് നിന്ന് 10.82 മീറ്റര്‍ ഉയരത്തിലായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. വിമാനത്തിന്റെ മാതൃകയില്‍ ചലിക്കുന്ന എന്‍ജിന്‍ ഫാനുകളും കാണാം. നൂറ് കിലോഗ്രാമാണ് ഇതിന്റെ തൂക്കം.

3908123588

വിവിധങ്ങളായ ഏഴ് തരം പൂക്കള്‍ ഉപയോഗിച്ചാണ് മാതൃക തയ്യാറാക്കിയത്. സൂര്യകാന്തി, സ്‌നാപ്ഡ്രാഗണ്‍ തുടങ്ങയിയ തുടങ്ങിയ ഇനം പൂക്കളാണ് ഇതിന് ഉപയോഗിച്ചത്. 9000 പൂക്കള്‍ ഉപയോഗിച്ചാണ് എമിറേറ്റ്‌സിന്റെ ലോഗോ ഒരുക്കിയത്. ചിറകിനായി ഒരു ലക്ഷം റോസാപൂക്കള്‍ ഉപയോഗിച്ചു. നവംബര്‍ 27ന് സന്ദര്‍ശകര്‍ക്കായി ഇത് തുറന്നുകൊടുക്കും