വാട്‌സ് ആപ്പില്‍ ഇനി ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ വീഡിയോ പ്ലേ ചെയ്യാം

Posted on: November 23, 2016 7:46 pm | Last updated: November 23, 2016 at 7:48 pm
whatsapp
Photo Courtesy: gadgets360.com

അനുദിനമെന്നോണം പുതിയ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് മത്സരങ്ങളെ അതിജീവിക്കുകയാണ് വാട്‌സ് ആപ്പ്. വീഡിയോ കോളിംഗ് അവതരിപ്പിച്ചതിന് പിന്നാലെ വാട്‌സ് ആപ്പ് പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവന്നു. വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനിടയില്‍ തന്നെ പ്ലേ ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് പുതുതായി അവതരിപ്പിച്ചത്. ഇതോടെ വീഡിയോ കാണമെങ്കില്‍ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്യണമെന്ന സ്ഥിതി ഒഴിവാകും.

വാടസ്് ആപ്പില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടാല്‍ ഡൗണ്‍ലോഡ് ബട്ടണ് പകരം ഇനി പ്ലേ ബട്ടണാകും കാണുക. ഇതില്‍ അമര്‍ത്തിയാല്‍ വീഡിയോ പ്ലേ ചെയ്ത് തുടങ്ങുകയും ചെയ്യും. നിങ്ങള്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗം അനുസരിച്ചാകും വീഡിയോ സ്ട്രീമിംഗ് എന്നത് വേറെക്കാര്യം.

വാട്‌സ് ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വെര്‍ഷനിലാണ് ഈ സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. വൈകാതെ തന്നെ ഇത്കൂടി ഉള്‍പ്പെടുത്തി പുതിയ വെര്‍ഷന്‍ റിലീസ് ചെയ്യും. വാട്‌സ് ആപ്പിന്റെ ബീറ്റ ടെസ്റ്റര്‍ ആകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.