National
നോട്ട് മാറ്റം: 28ന് രാജ്യവ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി: തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ രാജ്യവ്യാപകപ്രതിഷേധദിനം. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധദിനം ആചരിക്കുന്നത്.
അതേസമയം പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും ഇന്ന് തടസ്സപ്പെട്ടു. പ്രതിഷേധം അയവില്ലാതെ തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ശീതകാലസമ്മേളനം തുടങ്ങിയ ശേഷം ആദ്യമായി പാര്‍ലമെന്റിലെത്തി. അടിയന്തരപ്രമേയം വേണമെന്ന പ്രതിപക്ഷ ആവശ്യം ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി.
ഇരുന്നോളം പ്രതിപക്ഷ എംഎല്‍എംമാരാണ് പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി അണിനിരന്നത്.
നോട്ടുകള്‍ അസാധുവാക്കുന്നുവെന്ന വിവരം സ്വന്തക്കാര്‍ക്ക് ചോര്‍ത്തിനല്‍കിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം നടപ്പിലാക്കായതെന്നും ഇതിനു പിന്നിലെ അഴിമതിയെ കുറിച്ച് അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തിരസാഹചര്യം കണക്കിലെടുത്ത് രാഷ്ട്രപതി പ്രധാനമന്ത്രിയെ വിളിച്ചവരുത്തണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.





