നോട്ട് പ്രതിസന്ധി; റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിംഗിന് സര്‍വീസ് ചാര്‍ജ് ഒഴിവാക്കി

>>കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പരിഗണനയില്‍
Posted on: November 23, 2016 11:27 am | Last updated: November 23, 2016 at 2:54 pm

moneyന്യൂഡല്‍ഹി: 500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായ പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ നീക്കങ്ങളുമായി കേന്ദ്രധനമന്ത്രാലയം. ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. റെയില്‍വേ ഇ-ടിക്കറ്റ് ബുക്കിംഗിനും ഈ മാസം 31വരെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയെന്നും കേന്ദ്രധനസെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.

കര്‍ഷകര്‍ കൂടുതല്‍ ഇളവുകള്‍ പരിഗണനയിലാണ്. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴി പണം വിതരണം ചെയ്യും. 100,500,2000നോട്ടുകളുടെ ലഭ്യത കൂട്ടും. ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെന്നും ശക്തകാന്ത ദാസ് വ്യക്തമാക്കി.