ഡല്‍ഹി സദാര്‍ ബസാറിലെ മാര്‍ക്കറ്റില്‍ തീപ്പടിത്തം

Posted on: November 23, 2016 9:20 am | Last updated: November 23, 2016 at 12:59 pm

sadar-bazaar-fire_0ന്യൂഡല്‍ഹി: ഡല്‍ഹി സദാര്‍ ബസാറിലെ മാര്‍ക്കറ്റില്‍ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്‌നിശമനസേനയുടെ ഒമ്പതു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

തീപ്പിടിത്തത്തിനുള്ള കാരണം എന്താണന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.