എംഎം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: November 22, 2016 5:06 pm | Last updated: November 22, 2016 at 9:14 pm

mm-maniതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

സഗൗരവമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ മണിയുടെ ബന്ധുക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

സിപിഎമ്മിന്റെ ചരിത്രത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം ജില്ലാ സെക്രട്ടറിയായിരുന്ന മണിയാശാന്‍ ഉടുമ്പന്‍ ചോലയില്‍ നിന്നാണ് നിയമ സഭയിലെത്തിയത്. ആവേശകരമായ വാക്ചാരുത കൊണ്ട് ഹൈറേഞ്ചിനെ ഇറക്കി മറിച്ച മണി ആശാന്‍ വിവാദങ്ങളുടെ തോഴനുമായിരുന്നു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ സാക്ഷിയാവാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.