Connect with us

Kerala

സഹകരണ നിക്ഷേപങ്ങള്‍ക്കു സര്‍ക്കാര്‍ ഗ്യാരന്റി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ക്ക് പണം നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍. ഇക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട, നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടി സംസ്ഥാനത്തെ സാമ്പത്തിക അടിമത്വത്തിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശ്‌നം ചര്‍ച്ചചെയ്യന്നുതിനായി 24ന് സര്‍വ കക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് അയക്കും. ഉയര്‍ന്ന കറന്‍സികള്‍ നിരോധിച്ചതു മൂലം കള്ളപണം തടയാന്‍ കഴിയില്ല. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറുള്‍പ്പടെയുള്ള പല വ്യക്തികളും കറന്‍സി പിന്‍വലിക്കലിനെ എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്.

രാജ്യത്തെ 30 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോഴും ബാങ്കിംഗ് സംവിധാനം ലഭ്യമായിട്ടുള്ളത്. മൂന്നിലൊന്ന് ബാങ്കുകളും പ്രവര്‍ത്തിക്കുന്നതും നഗരങ്ങളിലാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനം ഗുരുതരമായി ബാധിക്കുക രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു. 500,1000 നോട്ട് പിന്‍വലിച്ച തീരുമാനം മൂലം 70തോളം പേര്‍ രാജ്യത്താകമാനം മരിച്ചതായി കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തും ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പണിറായി പറഞ്ഞു

തിരഞ്ഞെടുപ്പ് സമയത്ത് വിദേശ രാജ്യങ്ങളിലെ കള്ളപണം തിരികെകൊണ്ടുവന്ന് എല്ലാവരുടെ അക്കൗണ്ടുകളിലും 15 ലക്ഷം വീതം ഇട്ട് നല്‍കുമെന്നാണ് ബി.ജെ.പി അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് 900 കള്ളപണക്കാരുടെ പേരുകള്‍ തലയണക്കടിയില്‍ വെച്ച് ഉറങ്ങുകയാണ് അവര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയത്തിന് ഭേദഗതി കൊണ്ടു വരാന്‍ ബി.ജെ.പി അംഗം ഒ.രാജഗോപാലിനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുവദിച്ചില്ല.

Latest