Connect with us

Socialist

ബ്ലോഗ് വിവാദം: മോഹന്‍ലാലിനെ വ്യക്തപരമായി ആക്ഷേപിക്കരുതെന്ന് പിഎ മുഹമ്മദ് റിയാസ്

Published

|

Last Updated

കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട് സിനിമാതാരം മോഹന്‍ലാലിനെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. പിഎ മുഹമ്മദ് റിയാസ്. അഭിപ്രായസ്വാതന്ത്യത്തിനു മറ്റു പൗരന്മാരെപ്പോലെ മോഹന്‍ലാലിനും സ്വാതന്ത്ര്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ റിയാസ് ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം……

മോഹന്‍ലാല്‍ മഹാനടനാണ്,
ഒരു വ്യക്തിയുമാണ്.
അഭിപ്രായ സ്വാതന്ത്ര്യം മറ്റ് പൗരന്മാരെ പോലെ അദ്ദേഹത്തിന്റെയും അവകാശമാണ്.
ആ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായി കൊള്ളണമെന്നില്ല.
പക്ഷെ ആ അഭിപ്രായത്തിന്റെ പാളിച്ചകള്‍ അക്കമിട്ടു നിരത്തി നേരിടുന്നതിനു പകരം,
വ്യക്തിപരമായി ആക്ഷേപിക്കുന്നത്
പ്രോല്‍സാഹിപ്പിക്കപ്പെടെണ്ട രീതിയല്ല.
കലാകാരന്മാര്‍ സാമൂഹിക വിഷയങ്ങളില്‍ (ഇതൊന്നും നമ്മെ ബാധിക്കുന്ന വിഷയങ്ങള്‍ അല്ല എന്നു കരുതി )മൗനം പാലിക്കുന്നതിനേക്കാള്‍,
പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത് അവരുടെ നിലപാട് തുറന്നു പറയുക എന്നതിനെയാണ്.എല്ലാ പൗരന്മാരും ചില വിഷയങ്ങളില്‍ നിലപാട് തുറന്നു പറയുന്നത് ,അരാഷ്ട്രീയതയെ ഇല്ലാതാക്കും.
മോഹന്‍ലാല്‍ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പ് വെച്ചു പുലര്‍ത്തി കൊണ്ട് പറയട്ടെ,
മോഹന്‍ലാല്‍ എന്ന കലാകാരന്റെ കഴിവ് ഇകഴ്ത്തുകയും,പുകഴ്ത്തുകയും ചെയ്യേണ്ടത് വിത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് അനുസരിച്ചാകരുത്.
(ദയവ് ചെയ്ത് എന്നെ മോഹന്‍ലാല്‍ ഫാനായി ചിത്രീകരിക്കരുത് )

Latest