സഹകരണപ്രതിസന്ധി: കേന്ദ്രം മലയാളികളെ അപമാനിക്കുകയാണെന്ന് എസി മെയ്തീന്‍

Posted on: November 22, 2016 10:14 am | Last updated: November 22, 2016 at 12:44 pm

ac moideenതിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണെന്ന ആക്ഷേപം ഉന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ മലയാളികളെ അപമാനിക്കുകയാണെന്ന സഹകരണമന്ത്രി എസി മെയ്തീന്‍. സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢശ്രമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്കും കൂട്ടുനില്‍ക്കുന്നു. സഹകരണ ബാങ്കുകളില്‍ ഏത് തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണ്. ബാങ്കുകളില്‍ കെവൈസി നടപ്പാക്കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സഹകരണമേഖലയെ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും സഹകരണ പ്രതിസന്ധി പരിഹരിക്കാന്‍ സംയുക്ത പ്രമേയം പാസാക്കാനായി കൂടി ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.