പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

Posted on: November 21, 2016 11:57 am | Last updated: November 22, 2016 at 9:21 am

parlimentന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം. ബുധനാഴ്ച ഇരുനൂറോളം വരുന്ന പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തിനൊപ്പം ചേരും.

അതേസമയം പ്രതിപക്ഷം ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്നും പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നോട്ട് പ്രതിസന്ധിയെ കുറിച്ചും പ്രതിപക്ഷത്തെ പ്രതിഷേധത്തെ നേരിടുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന മന്ത്രിമാരും രാവിലെ യോഗം ചേര്‍ന്നിരുന്നു.