National
അസമില്‍ കുഴിബോംബ് ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
 
		
      																					
              
              
            ടിന്‍സുകിയ: ആസാമിലെ ടിന്‍സുകിയയില്‍ സൈന്യവും ഉള്‍ഫ തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. ടിന്‍സുകിയയിലെ പെന്‍ഗ്രി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഇന്നു പുലര്‍ച്ചെ 5.30ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ബുധനാഴ്ച പേങ്കേരി തേയില തോട്ടത്തില്‍ വെച്ച് തീവ്രവാദികള്‍ വാനിന് നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          