ബി ജെ പി മന്ത്രിയുടെ കാറില്‍ നിന്ന് 91.5 ലക്ഷം പിടികൂടി

Posted on: November 19, 2016 12:55 am | Last updated: November 19, 2016 at 12:55 am

മുംബൈ: മഹാരാഷ്ട്ര ബി ജെ പി നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്വകാര്യ വാഹനത്തില്‍ നിന്ന് 91.5 ലക്ഷം രൂപ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ ക്യാബിനറ്റ് മന്ത്രി സുഭാഷ് ദേശ്മുഖിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാറിതര സംഘടനയായ ലോക് മംഗള്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ നിന്നാണ് റദ്ദാക്കിയ ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിടിച്ചെടുത്തത്. പണം പിടിച്ചെടുത്തതായി ഉസ്മാനാബാദ് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടത്തുന്ന വാഹന പരിശോധനക്കിടെയാണ് പണം കണ്ടെടുത്തത്.

തന്റെ പണമാണിതെന്ന് സ്ഥിരീകരിച്ച ദേശ്മുഖ്, ഇത് നിയമവിധേയമായ പണമാണെന്നും മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബിസിനസ് ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ച പണമാണിത്. അതിനിടെ, നോട്ടുകള്‍ സര്‍ക്കാര്‍ അസാധുവാക്കുകയായിരുന്നു. ഇതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് ദേശ്മുഖ് പറഞ്ഞു.

ദേശ്മുഖിനെ ക്യാബിനറ്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ സി പിയും കോണ്‍ഗ്രസും രംഗത്തെത്തി.