Connect with us

National

നോട്ട് അസാധുവാക്കല്‍: രാജ്യവ്യാപകമായി ജ്വല്ലറികളില്‍ വിജിലന്‍സ് പരിശോധന

Published

|

Last Updated

കൊച്ചി: രാജ്യവ്യാപകമായി ജ്വല്ലറി ശൃംഖലകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. നോട്ട് നിരോധനം വന്നയുടന്‍ ജ്വല്ലറികളില്‍ വ്യാപകമായി കച്ചവടം നടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന. നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിനും അതിന് തലേദിവസവും വലിയ തോതിലുള്ള സ്വര്‍ണ വില്‍പന ജ്വല്ലറികളില്‍ നടന്നുവെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.

സംസ്ഥാനത്തെ വിവിധ ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തി. ഇതില്‍ 15 സ്ഥലങ്ങളില്‍ അനധികൃത വില്‍പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ മൂന്നു കിലോ സ്വര്‍ണം വില്‍പന നടത്തിയിരുന്ന ഈ ജ്വല്ലറികളില്‍ നോട്ട് നിരോധനം നിലവില്‍വന്ന അന്നും തലേദിവസവും 30 കിലോവരെ സ്വര്‍ണം വില്‍പന നടത്തിയതായാണ് വിവരം.

Latest