സ്‌കൈപ്പില്‍ വീഡിയോ കോള്‍ ചെയ്യാന്‍ ഇനി അക്കൗണ്ട് വേണ്ട

Posted on: November 15, 2016 7:25 pm | Last updated: November 15, 2016 at 7:25 pm

skypeവാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റിന്റെ മെസ്സേജിംഗ് ആപ്പായ സ്‌കൈപ്പ് വഴി വീഡിയോ/ഓഡിയോ ചാറ്റിലേര്‍പ്പെടാന്‍ ഇനി മൈക്രോസോഫ്റ്റിന്റെ അക്കൗണ്ട് ആവശ്യമില്ല. സ്‌കൈപ്പ് ഉപയോഗിക്കുന്ന ഒരാള്‍ ഷെയര്‍ ചെയ്യുന്ന ലിങ്ക് ഉപയോഗിച്ച് ചാറ്റിംഗില്‍ പങ്കെടുക്കാനുള്ള സംവിധാനം സ്‌കൈപ്പില്‍ നിലവില്‍ വന്നു. സ്‌കൈപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് ഈ സംവിധാനം ഉപയോഗിക്കേണ്ടത്. 300 പേര്‍ക്ക് സ്‌കൈപ്പ് ഗ്രൂപ്പ് ചാറ്റില്‍ പങ്കെടുക്കാം.

സ്‌കൈപ്പ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് സ്റ്റാര്‍ട്ട് എ കോണ്‍വര്‍സേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് നിര്‍മിക്കുക. അപ്പോള്‍ ലഭിക്കുന്ന ലിങ്ക് മറ്റുള്ളവരുമായി ഷെയര്‍ ചെയ്താല്‍ അവര്‍ക്കും ചാറ്റില്‍ പങ്കെടുക്കാനാകും. 24 മണിക്കൂറാണ് സ്‌കൈപ്പ് ചാറ്റ് ലിങ്കിന്റെ വാലിഡിറ്റി. അതേസമയം, സ്‌കൈപ്പില്‍ നിന്ന് ലാന്‍ഡ്‌ലൈനിലേക്ക് വിളിക്കുന്നതിനും സ്‌കൈപ്പ് ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിക്കുന്നതിനും അക്കൗണ്ട് ആവശ്യമാണ്.