Connect with us

National

ബാങ്കില്‍ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാന്‍ മഷി അടയാളം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി: ബാങ്കില്‍ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാന്‍ മഷി അടയാളം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. ഓരോ തവണ അസാധു നോട്ട് മാറുമ്പോഴും അടയാളം ഇടും. ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപം സൂക്ഷമമായി നിരീക്ഷിക്കും.

ആരാധനാലയങ്ങള്‍, നേര്‍ച്ച പണം ബാങ്കുകളില്‍ നിക്ഷേപിക്കണം.