Connect with us

Malappuram

കേരള മുസ്്‌ലിം ജമാഅത്ത് മാനവ രക്ഷാ സെമിനാര്‍ 19ന് തിരൂരില്‍

Published

|

Last Updated

മലപ്പുറം: തീവ്രവാദം, മത പരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന പ്രമേയത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന മാനവ രക്ഷാ ക്യാമ്പയിന്റെ ഭാഗമായി ഈ മാസം 19ന് തിരൂരില്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വൈകുന്നേരം നാല് മണിക്ക് തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സെമിനാറില്‍ മത, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഇസ്്‌ലാമിക മൂല്യങ്ങളേയും പരികല്‍പ്പനങ്ങളേയും വളച്ചൊടിച്ച് ലോകത്തെ ഭീതിയുടെ നിഴലില്‍ തളച്ചിടുന്നവരുടെ യഥാര്‍ഥ്യം തുറന്ന് കാണിക്കുന്നതിന് വേണ്ടി ജില്ലയിലെ 19 കേന്ദ്രങ്ങളില്‍ ഇതിനകം മാനവ രക്ഷാ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് സയ്യിദ് യൂസുഫുല്‍ ജീലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ സയ്യിദ് വി പി ഹബീബ് കോയ തങ്ങള്‍, മനരിക്കല്‍ അബ്ദുര്‍റഹ്്മാന്‍ ഹാജി, മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുഹാജി വേങ്ങര, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ എം ബശീര്‍ ഹാജി പടിക്കല്‍, സി കെ യു മൗലവി മോങ്ങം സംബന്ധിച്ചു. പി എം മുസ്തഫ കോഡൂര്‍ സ്വാഗതം പറഞ്ഞു.

 

Latest