Thiruvananthapuram
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശരീഅത്ത് സമ്മേളനം സമാപിച്ചു


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സംസാരിക്കുന്നു
തിരുവനന്തപുരം: ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും സമഗ്രമായി മാര്‍ഗദര്‍ശനം നല്‍കുന്ന സമ്പൂര്‍ണ ജീവിത പദ്ധതിയാണ് ഇസ്‌ലാമിക ശരീഅത്തെന്ന് മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ശരീഅത്ത് സമ്മേളനത്തില്‍ “ഏക സിവില്‍ കോഡ് പ്രായോഗികമോ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നാല്‍, പുരുഷന് നാല് വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യവും സ്ത്രീയെ നിര്‍ദയം വിവാഹമോചനം നടത്താനുള്ള സ്വാതന്ത്ര്യവും നല്‍കുന്ന സംവിധാനം മാത്രമായി ഇസ്‌ലാമിക ശരീഅത്തിന് വികലമായി ചിത്രീകരിക്കുന്നവര്‍ ബോധപൂര്‍വം ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച നിക്ഷിപ്ത താത്പര്യക്കാരാണെന്നും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പറഞ്ഞു.
ഏക സിവില്‍ കോഡ് ഇന്ത്യന്‍ സാഹചര്യത്തില്‍ ആര്‍ക്കും ഒരിക്കലും യാഥാര്‍ഥ്യമാക്കാനാകാത്ത സമസ്യയാണ്.
വിവിധ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമായി ജീവിക്കുന്ന വ്യത്യസ്ത ജനസമൂഹത്തിന് ഒരേ ജീവിത പദ്ധതി എന്നത് പ്രായോഗികമല്ല. ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിട്ടുള്ള മത സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണത്. എന്നാല്‍, ഇടക്കിടെ ഏക സിവില്‍കോഡ് ചിലര്‍ സമൂഹത്തില്‍ ചര്‍ച്ചക്ക് വിഷയമാക്കുന്നത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് മാത്രമാണ്-അദ്ദേഹം പറഞ്ഞു.