അബ്ദുല്‍ ഹകീം സഅദിക്ക് ഡോക്ടറേറ്റ്: സഅദിയ്യയുടെ അനുമോദനം

Posted on: November 15, 2016 9:07 am | Last updated: November 15, 2016 at 9:07 am
SHARE

saദേളി: ഹൈദരാബാദ് നിസാമിയ്യഃ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ച പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളിയെ സഅദിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേകം അനുമോദനം നല്‍കി ആദരിച്ചു.
നൂര്‍ മുഹമ്മദ് എന്ന വിഷയത്തില്‍ മൂന്നര വര്‍ഷമായി നടത്തിയ ഗവേഷണത്തിനാണ് പി എച്ച് ഡി ലഭിച്ചത്. പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യയില്‍ നിന്ന് 2000ല്‍ സഅദി ബിരുദവും 2001ല്‍ അഫഌ സഅദി ബിരുദവും നേടിയ അദ്ദേഹം ഇപ്പോള്‍ കാരന്തൂര്‍ മര്‍കസ് കുല്ലിയ്യത്തുല്‍ അസ്ഹരിയ്യഃയില്‍ പ്രൊഫസറാണ്.
സഅദിയ്യയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലും വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്തും അനുമോദന ഫലകം നല്‍കി ശിരോവസ്ത്രം അണിയിച്ചു.
സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്‌റാഹിം ബാഖവി കോട്ടക്കല്‍, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പുര്‍, ഏണിയാടി അബ്ദുല്‍ കരീം സഅദി, ഇസ്മാഈല്‍ അഹ്‌സനി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചീയ്യൂര്‍, ഇബ്‌റാഹിം സഅദി വിട്ടല്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്, അഹ്മദ് ബെണ്ടിച്ചാല്‍, സത്താര്‍ ചെമ്പിരിക്ക, അഹ്്മദ് മൗലവി കുണിയ, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, ശറഫുദ്ദീന്‍ സഅദി, അബ്ദുറസാഖ് ഹാജി മേല്‍പറമ്പ്, ബി കെ മുഹമ്മദ് ഹാജി പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here