പ്രത്യേക ആവശ്യങ്ങൾക്ക് പഴയ 500, 1000 രൂപ നോട്ടുകൾ 24 വരെ ഉപേയാഗിക്കാം

Posted on: November 14, 2016 10:54 am | Last updated: November 14, 2016 at 10:29 pm

untitled48ന്യൂഡല്‍ഹി: അവശ്യ സേവനങ്ങള്‍ക്കായി പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്ന കാലാവധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ഈ മാസം 24 വരെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ തീരുമാനം.

സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കും.