നാളെ മുതല്‍ പ്രഖ്യാപിച്ച കടയടപ്പ് സമരം പിന്‍വലിച്ചു

Posted on: November 14, 2016 10:45 am | Last updated: November 14, 2016 at 7:38 pm

HARTHALകോഴിക്കോട്: കറന്‍സി പ്രതിസന്ധിയെ തുടര്‍ന്ന് നാളെ വ്യാപാരികള്‍ നടത്താനിരുന്ന കടയടപ്പ് സമരം ഉപേക്ഷിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

500,1000 രൂപ നോട്ടുകള്‍ റദ്ദാക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താതിരിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് നാളെ മുതല്‍ കടയുടമകള്‍ അനിശ്ചിതകാല സമരം നടത്താന്‍ തീരുമാനിച്ചിരുന്നത്.