മാധ്യമ സാക്ഷരത വ്യാപകമാകണം

Posted on: November 10, 2016 7:16 pm | Last updated: November 10, 2016 at 7:16 pm

ഷാര്‍ജ: മാധ്യമ സാക്ഷരത ഒരു ആഢംബരമായി കാണരുതെന്ന് അക്കാദമിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ യു എ ഇ നാഷണല്‍ മീഡിയാ കൗ ണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമങ്ങള്‍ സാമൂഹിക ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നതിനാലും കൂടുതല്‍ ആളുകള്‍ മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തിപ്പെടുന്നതിനാലും മാധ്യമങ്ങളെ വ്യാപകമായി അപ നിര്‍മാണം നടത്തേണ്ടതുണ്ട്. സന്ദേശങ്ങള്‍ കൃത്യമായി വിനിമയം ചെയ്യാന്‍ ഇത് ഉപകരിക്കുമെന്ന് ഷാര്‍ജ അമേരിക്കന്‍ സര്‍വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ മേധാവി ഡോ. മുഹമ്മദ് ആയുഷ് പറഞ്ഞു. മാധ്യമ ഭീമന്മാരായ സി എന്‍ എന്നും ന്യൂയോര്‍ക് ടൈംസും മറ്റും ഡിജിറ്റല്‍ മീഡിയക്ക് വലിയ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അബീര്‍ അല്‍ നജ്ജാര്‍, ജാസിം അല്‍ ശുഐമി തുടങ്ങിയവര്‍ പങ്കെടുത്തു.