നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

Posted on: November 9, 2016 9:08 pm | Last updated: November 10, 2016 at 12:52 pm
SHARE

supreme court1ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹരജി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അഭിഭാഷകന്‍ സാന്‍ഗം ലാല്‍ പാണ്ഡയാണ് രാജ്യത്ത് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പെട്ടന്ന് അസാധുവാക്കിയത് പൊതു ജനത്തിന് ബുദ്ധിമുട്ട് നേരിട്ടതായും തോന്നിയപോലുള്ള നടപടിയാണെന്നും കാണിച്ച് സുപ്രീം കോടതയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് നാടകീയമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഇത്തരം നോട്ടുകള്‍ക്ക് കടലാസിന്റെ വിലയായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതേ ഇന്നലെ തുടര്‍ന്ന് രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങള്‍ അടക്കമുള്ളവ മന്ദഗതിയിലാണ് പ്രവര്‍ത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here