കുവൈത്ത് ഐ സി എഫ് ഹുബ്ബുറസൂല്‍ സമ്മേളനം ഡിസംബര്‍ 16ന്

Posted on: November 7, 2016 1:47 pm | Last updated: November 7, 2016 at 1:47 pm

icf-hubburassoolകുവൈത്ത്: ഐ.സി.എഫ്. കുവൈത്ത് നാഷണല്‍ കമ്മിറ്റി മീലാദ് കാമ്പയിന്‍ 2016 ന്റെ ഭാഗമായി 2016 ഡിസംബര്‍ 16ന് എസ്.വൈ.എസ്‌സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു.

പരിപാടിയുടെ പ്രഖ്യാപനവും പോസ്റ്റര്‍ പ്രകാശനവും, രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് കമ്മിറ്റി സംഘടിപ്പിച്ച നാഷണല്‍ സാഹിത്യോത്സവ് സമാപന ചടങ്ങില്‍, എസ്.എസ്.എഫ്. സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഐ.സി.എഫ്. നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി, വൈസ് പ്രസിഡന്റ് സയ്യിദ്ഹബീബ് അല്‍ ബുഖാരി തങ്ങള്‍ എന്നിവര്‍ നിര്‍വഹിച്ചു.

കാമ്പയിന്റെ ഭാഗമായിമന്‍സൂരിയ സയ്യിദ്‌യൂസുഫ്ഹാശിം രിഫാഈ ദീവാനിയില്‍ നടന്നുവരാറുള്ള പരിപാടിക്ക് പുറമെ, പ്രവാചക മദ്ഹ്‌സദസ്സുകളും ബുര്‍ദ ആസ്വാദന സദസ്സുകളുംസംഘടിപ്പിക്കുമെന്ന് നേതാക്കള്‍അറിയിച്ചു.