ചേര്‍ത്തലയില്‍ പോലീസുകാരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു; ആറ് പോലീസുകാര്‍ക്ക് പരുക്ക്

Posted on: November 6, 2016 7:37 pm | Last updated: November 7, 2016 at 11:22 am
SHARE

cherthala-mapആലപ്പുഴ: ചേര്‍ത്തലിയില്‍ പോലീസും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഞായറാഴ്ച ഉച്ചക്ക് വളമംഗലത്താണ് സംഭവം. രണ്ട് എസ്‌ഐമാര്‍ അടക്കം ആറ് പോലീസുകാര്‍ക്ക് പരുക്കേറ്റു. ചേര്‍ത്തലയില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പോലീസുകാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.

വളമംഗലത്ത് നിന്ന് വീട് ആക്രമിച്ച കേസിലെ പ്രതിയെ രാവിലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് പ്രതിയെ സ്‌റ്റേഷനില്‍ എത്തിച്ചശേഷം ഉച്ചക്ക് പോലീസുകാര്‍ ഇവിടെ അടുത്തുള്ള ഒരു കല്യാണവീട്ടിലെത്തി. മഫ്തിയില്‍ എത്തിയ പോലീസുകാരെ കണ്ട് വീണ്ടും പ്രതികളെ അന്വേഷിച്ച് വന്നതാണെന്ന് തെറ്റിദ്ധരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു.

സംഭവത്തില പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ത്തല താലൂക്കില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here