Connect with us

National

ഡബിറ്റ് കാര്‍ഡ് ചോര്‍ച്ച പാര്‍ലിമെന്ററി സമിതി അന്വേഷിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് പാര്‍ലിമെന്ററി സമിതി അന്വേഷിക്കും. ഇതിനായി ഈ ആഴ്ച അവസാനം പാര്‍ലിമെന്ററി സമിതി യോഗം ചേരും. വിവിധ ബാങ്കുകളുടെ പ്രതിനിധികളോട് സമിതിക്ക് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപി വീരപ്പ മൊയ്‌ലിയാണ് സമിതി ചെയര്‍മാന്‍.

രാജ്യത്തെ ഞെട്ടിച്ച് 32.14 ലക്ഷം ഡബിറ്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് അടുത്തിടെ ചോര്‍ന്നത്. 19 ബാങ്കുകളുടെതായി 641 ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ പുറത്തായിരുന്നു. എടിഎം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണമുള്ള ഹിറ്റാച്ചി പേമന്റ് സര്‍വീസില്‍ മാല്‍വയര്‍ കടന്നുകൂടിയതാണ് വന്‍ വിവരചോര്‍ച്ചക്ക് വഴിവെച്ചതെന്ന് കണ്ടെത്തിയരുന്നു. സംഭവത്തെ തുടര്‍ന്ന് പൊതുമേഖലാ ബാങ്കുകള്‍ ഡബിറ്റ് കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു.

Latest