മൂടല്‍മഞ്ഞ്: ഹരിയാനയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

Posted on: November 6, 2016 3:43 pm | Last updated: November 6, 2016 at 3:43 pm

hariyana-accidentകര്‍നാല്‍: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഹരിയാനയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഹരിയാന ദേശീയ പാതയില്‍ കര്‍നാലിലെ റായ്പൂര്‍ റോറനിലും മാര്‍ക്കറ്റ് ചൗക്കിലും ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഡല്‍ഹിയിലും പരിസര സംസ്ഥാനങ്ങളിലും കനത്ത മൂടല്‍ മഞ്ഞാണ്. ഇത് ഡ്രൈവര്‍മാര്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മൂടല്‍ മഞ്ഞില്‍ 50 മുതല്‍ 100 മീറ്റര്‍ ദൂരമേ കാണാന്‍ സാധിക്കുകയുള്ളൂ എന്നതാണ് പ്രശ്‌നം. വാഹനം ഓടിക്കുമ്പോള്‍ കണ്ണിന് അസ്വസ്ഥത ഇല്ലാതിരിക്കാന്‍ കണ്ണട ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.