എം.എം.മണിയുടെ പ്രസ്താവന തള്ളി മന്ത്രി വി.എസ്.സുനില്‍കുമാര്‍

Posted on: November 4, 2016 6:30 pm | Last updated: November 5, 2016 at 9:18 am

v s sunil kumarതിരുവനന്തപുരം: സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ എം.എം.മണിയുടെ പ്രസ്താവന തള്ളി മന്ത്രി വി.എസ്.സുനില്‍കുമാര്‍ രംഗത്ത്. മണിക്കും താന്‍ കണ്‍സക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും സിപിഐ മന്ത്രിമാരുടെ പ്രകടനം മോശമാണെന്ന് മണി എന്തിന് പറയുന്നുവെന്നും സുനില്‍കുമാര്‍ ചോദിച്ചു.

മണിയുടെ പ്രസ്താവനയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശനം ഉന്നയിച്ചിരുന്നു.