പക്ഷപാത റിപ്പോര്‍ട്ടിംഗില്‍ നിന്ന് അറബ് ജനതയെ അല്‍ ജസീറ സ്വതന്ത്രമാക്കി: പിതൃ അമീര്‍

Posted on: November 3, 2016 8:26 pm | Last updated: November 7, 2016 at 10:16 pm
SHARE
അല്‍ ജസീറയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുടങ്ങിയവര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സമീപം
അല്‍ ജസീറയുടെ ഇരുപതാം വാര്‍ഷികാഘോഷ ചടങ്ങില്‍ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുടങ്ങിയവര്‍. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി സമീപം

ദോഹ: അറബ് താത്പര്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കുമെതിരെ പക്ഷപാത നിലപാട് സ്വീകരിക്കുന്ന വിദേശ മാധ്യമങ്ങളെ അവലംബിക്കുന്നതില്‍ നിന്ന് അറബ് ടെലിവിഷന്‍ പ്രേക്ഷകരെ മോചിപ്പിക്കാനായി എന്നതാണ് അല്‍ ജസീറയുടെ വലിയ നേട്ടമെന്ന് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി. അല്‍ ജസീറയുടെ ഇരുപതാം വാര്‍ഷിക ആഘോഷച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ശൈഖ മൗസ ബിന്‍ത് നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം വീക്ഷണകോണില്‍ നിന്ന് ലോകത്തെ കാണുന്നതിന് അറബ് ജനതക്ക് അവസരമൊരുക്കാനാണ് രണ്ട് പതിറ്റാണ്ട് മുമ്പ് അറബ് മാധ്യമം സ്ഥാപിക്കാന്‍ ഖത്വര്‍ തീരുമാനിച്ചതെന്ന് പിതൃ അമീര്‍ പറഞ്ഞു. ഉന്നതനിലയിലുള്ള വിശ്വാസ്യതയും പ്രൊഫഷണലിസവും പ്രതിഫലിപ്പിക്കുന്ന അല്‍ ജസീറ, ഇരുപത് വര്‍ഷത്തെ ഫലങ്ങള്‍ പ്രകടിപ്പിക്കുന്ന അവസരാണിത്. ബൃഹത്തായ അറബ് മാധ്യമ സ്ഥാപനത്തിന്റെ പിറവിയാണ് അല്‍ ജസീറയിലൂടെയുണ്ടായത്. നിഷ്പക്ഷ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന അറബ് മാധ്യമ ശൃംഖലയെ അവലംബിക്കാമെന്ന് അറബ് ജനതയെ വിശ്വസിപ്പിക്കാന്‍ അല്‍ ജസീറക്ക് സാധിച്ചു. സത്യവും സ്വാതന്ത്ര്യത്തോടും അഭിമാനത്തോടുമുള്ള അറബ് ജനതയുടെ അഭിലാഷങ്ങളും മുറുകെപിടിച്ചാണ് അല്‍ ജസീറയുടെ പ്രയാണം. വര്‍ഗ- കുലഭേദമന്യെ അറബ് ജനതയുടെ ബന്ധം ശക്തിപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. അറബ് ലോകത്തിനാകമാനം മനസ്സാലാക്കാവുന്ന ക്ലാസിക്കല്‍ അറബി ഭാഷയാണ് അല്‍ ജസീറ മാധ്യമമായി തിരഞ്ഞെടുത്തതെന്നും പിതൃഅമീര്‍ ചൂണ്ടിക്കാട്ടി.
കുറഞ്ഞ കാലയളവില്‍ ലോകോത്തര മാധ്യമസ്ഥാപനമായി അല്‍ ജസീറ വളര്‍ന്നു. യുവജനതക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കി ഡിജിറ്റല്‍ ലോകത്തിന് യോജിക്കുന്ന രീതിയിലുള്ള എ ജെ പ്ലസ് എന്ന സംരംഭവും കാലികപ്രാധാന്യമുള്ളതാണ്. മാറ്റങ്ങളോടുള്ള ക്രിയാത്മക സംവാദമാണ് എ ജെ പ്ലസ്. ഉന്നത വിശ്വസ്യതയോടെ മാധ്യമലോകത്ത് വലിയ മത്സരങ്ങള്‍ സൃഷ്ടിക്കാന്‍ അല്‍ ജസീറ ഇംഗ്ലീഷിന് സാധിച്ചിട്ടുണ്ടെന്നും പിതൃ അമീര്‍ പറഞ്ഞു.
ലോകം കണ്ണടച്ച അലെപ്പോ, ഹമ, മൊസൂള്‍ തുടങ്ങിയയിടങ്ങളിലെ കണ്ണീരില്‍കുതിര്‍ന്ന കഥകള്‍ ലോകത്തിന് മുമ്പിലെത്തിക്കാന്‍ അല്‍ ജസീറ കഠിനാധ്വാനം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here