Kerala
തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളെന്ന് ജയന്തന്‍
 
		
      																					
              
              
            തൃശൂര്‍: തനിക്കെതിരെ യുവതി ലൈംഗീകാരോപണം ഉന്നയിച്ചതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളാണെന്ന് വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ജയന്തന്‍. യുവതിയും ഭര്‍ത്താവും തനിക്ക് മൂന്നുലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. അത് ചോദിച്ചതിന്റെ പേരിലാണ് ആരോപണമുന്നയിച്ചത്. ആഗസ്ത് മാസത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്‍വലിച്ചുകൊണ്ട് വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു.
പിന്നീട് യുവതിയുടെ ഭര്‍ത്താവ് 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നു. പണം നല്‍കാനാവില്ലെന്ന് പറഞ്ഞതിന്റെ പ്രതികാരമാണ് പുതിയ ആരോപണം. ആരോപണമുന്നയിച്ചവര്‍ പണത്തിന്റെ പേരില്‍ സ്വന്തം പിതാവിനെ മര്‍ദ്ദിച്ചവരാണെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ ആരോപണത്തിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജയന്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          
