Kasargod
ഭക്ഷണപ്പൊതിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

അന്‍വര്‍,
കാസര്‍കോട്: ഭക്ഷണപ്പൊതിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫിലേക്ക് കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉപ്പള മണിമുണ്ടയിലെ ഭായിജാന്‍ എന്ന അന്‍വര്‍ അഹമദ്(56), ബപ്പായിതൊട്ടിയിലെ മുഹമ്മദ് അഷ്‌റഫ്(29) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയില്‍ മൊബൈല്‍ കട നടത്തുന്ന ചൗക്കി സ്വദേശിയുടെ കൈയിലാണ് മുഹമ്മദ് അഷ്‌റഫ് ഭക്ഷണപ്പൊതി നല്‍കിയത്. മൊബൈല്‍ കടയുടമയുടെ സഹോദരി പുത്രന്‍ ഗള്‍ഫിലേക്ക് പോകുന്നുണ്ടെന്നറിഞ്ഞാണ് ബന്ധു മുനീറിനെ ഏല്‍പ്പിക്കാനെന്ന് പറഞ്ഞ് ഭക്ഷണപ്പൊതി നല്‍കിയത്. റസ്‌ക്ക് ആണെന്നാണ് പറഞ്ഞത്. വീട്ടില്‍ കൊണ്ടുപോയി ബാഗില്‍
അശ്റഫഎടുത്തുവെക്കുന്നതിനിടയില് സംശയം തോന്നി അഴിച്ചുനോക്കിയപ്പോഴാണ് റസ്‌ക്കിനടിയില്‍ 42 സിഗരറ്റ് പാക്കറ്റുകള്‍ കണ്ടത്. ഇതിനകത്ത് നിന്നും സിഗരറ്റുകള്‍ മാറ്റി കഞ്ചാവ് നിറച്ച നിലയിലായിരുന്നു.
ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ആദ്യം മുഹമ്മദ് അഷ്‌റഫിനെയാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്തപ്പോഴാണ് ഭക്ഷണപ്പൊതി നല്‍കിയത് ഭായിജാനാണെന്ന് പോലീസിനോട് വെളിപ്പെടുത്തിയത്.


