കഴിഞ്ഞ സര്‍ക്കാര്‍ 1649 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചു

Posted on: November 3, 2016 5:55 am | Last updated: November 3, 2016 at 12:42 am

തിരുവനന്തപുരം: കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് 1649 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 17 വിജിലന്‍സ് കേസുകളും പിന്‍വലിച്ചു. വര്‍ഗീയ സ്വഭാവമുള്ള 32 കേസുകളും പിന്‍വലിച്ചു. കോണ്‍ഗ്രസുകാര്‍ പ്രതികളായ 405 ഉം മുസ്‌ലിം ലീഗുകാര്‍ പ്രതികളായ 210 ഉം കേരളകോണ്‍ഗ്രസുകാര്‍ പ്രതികളായ 13ഉം കേസുകള്‍ യു ഡി എഫ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. ഇവയിലെല്ലാം കൂടി 5201 പ്രതികളാണ് ഉണ്ടായിരുന്നതെന്നും യു ആര്‍ പ്രദീപിനെ മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് 15,685 പോലീസ് ഉദ്യേഗസ്ഥര്‍ക്കെതിരെ പരാതികള്‍ ഉണ്ടായി.