മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Posted on: November 1, 2016 11:09 am | Last updated: November 1, 2016 at 1:44 pm

MODIന്യൂഡല്‍ഹി: അറുപതാമത് കേരളപ്പിറവി ദിനത്തില്‍ മലയാളികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേരുന്നുവെന്നും സംസ്ഥാനം പുരോഗതിയുടെ കൂടുതല്‍ ഉയരങ്ങള്‍ താണ്ടട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

മറ്റു ഇന്ത്യന്‍ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തിന്റെ ശുചിത്വബോധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു.