ഭോപ്പാല്‍: ഭോപ്പാല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി മധ്യപ്രദേശ് പോലീസ് ഐജി യോഗേഷ് ചൗധരി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ പോലീസ് പിന്നീട് വധിച്ചു. നാല് തോക്കുകളും മൂന്ന് ആയുധങ്ങളുമാണ് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയതെന്ന് ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭോപ്പാലിന് സമീപത്തുള്ള എയിന്ത്‌ഖെഡി ഗ്രാമത്തിലാണ് ഏറ്റമുട്ടലുണ്ടായത്. ഡിഐജി രമണ്‍സിംഗ് സികാര്‍വറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.