ബി.എസ് യെദിയൂരപ്പ മുന്‍ മന്ത്രിയെ വിവാഹം ചെയ്തുവെന്ന് കെജെപി നേതാവിന്റെ വെളിപ്പെടുത്തല്‍

Posted on: October 31, 2016 8:30 pm | Last updated: October 31, 2016 at 8:30 pm

bs-yeddyurappa-012ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മുന്‍ മന്ത്രി ശോഭ കരന്ത്‌ലാജേയും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക ജനതപക്ഷ പാര്‍ട്ടി(കെജെപി) നേതാവ് പത്മനാഭ പ്രസന്നയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കേരളത്തിലെ ഒരു ക്ഷേത്രത്തില്‍വച്ച് രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹമെന്നും പ്രസന്ന വെളിപ്പെടുത്തുന്നു. ഡെക്കാന്‍ ക്രോണിക്കിളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിവാഹവാര്‍ത്ത പുറത്തുവിട്ട പത്രസമ്മേളനം അവസാനിച്ചതോടെ പ്രസന്നയെ ഒരുസംഘമാളുകള്‍ രാസവസ്തുക്കള്‍ എറിഞ്ഞ് ആക്രമിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ആക്രമം. വലിയ ജാറുകളിലാക്കി കൊണ്ടുവന്ന രാസവസ്തുക്കള്‍ പ്രസന്നയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികള്‍ രക്ഷപ്പെട്ടു.

ശോഭ കരന്ത്‌ലാജേയുമായുള്ള രഹസ്യ വിവാഹവാര്‍ത്ത പുറത്തുവിട്ട തന്റെ ജീവനെടുക്കാനാണ് യെദിയൂരപ്പയുടെ ശ്രമമെന്നും പ്രസന്ന മാധ്യമങ്ങളോട് പറഞ്ഞു.