പാക് സ്‌കൂളില്‍ ഭീകരാക്രമണം; ആളപായമില്ല

Posted on: October 31, 2016 12:06 pm | Last updated: October 31, 2016 at 7:39 pm

IS terrorristഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബഹാവല്‍നഗറിലുള്ള സ്വകാര്യ സ്‌കൂളില്‍ ഭീകരാക്രമണം. ആയുധങ്ങളുമായെത്തിയ ഭീകരര്‍ ചുറ്റുപാടും വെടിയുതിര്‍ത്ത ശേഷം സ്‌കൂളിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് പോലീസ് ഉടന്‍ സ്ഥലത്തെത്തി. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു. വെടിവെപ്പില്‍ സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. 2014ല്‍ പെഷാവാറിലെ സൈനിക സ്‌കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ 132 കുട്ടികള്‍ ഉള്‍പ്പെടെ 140ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.