റോക്കി യാദവ് കോടതിയില്‍ കീഴടങ്ങി

Posted on: October 29, 2016 2:57 pm | Last updated: October 30, 2016 at 11:58 am
SHARE

rochy-yadavന്യൂഡല്‍ഹി: തന്റെ വാഹനത്തെ മറികടന്നതിന് പതിനെട്ടുകാരനെ വെടിവെച്ചു കൊന്ന കേസില്‍ റോക്കി യാദവ് ഗയ ജില്ലാ കോടതിയില്‍ കീഴടങ്ങി. ബീഹാറിലെ ഭരണകക്ഷിയായ ജെഡിയു നേതാവ് മനോരമാദേവിയുടെ മകനാണ് റോക്കി. വെള്ളിയാഴ്ച പാട്‌ന ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് കീഴടങ്ങാന്‍ റോക്കി നിര്‍ബന്ധിതനായത്.

ജാമ്യം റദ്ദാക്കിയതിന് ശേഷം റോക്കി ഒളിവിലായിരുന്നു. കോടതി നിര്‍ദേശപ്രകാരം പോലീസ് റോക്കിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും റോക്കിയെ കണ്ടെത്താനായില്ല. റോക്കിയുടെ ലാന്‍ഡ് റോവര്‍ കാറിനെ മറ്റൊരു കാറില്‍ മറികടന്നതിന്റെ വൈരാഗ്യം മൂലമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദിത്യ സഞ്ചദേവിനെ റോക്കി വെടിവെച്ചു കൊന്നത്.