കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് താനറിയാതെയാണെന്ന് ജേക്കബ് തോമസ്

Posted on: October 29, 2016 11:57 am | Last updated: October 29, 2016 at 4:21 pm
ജേക്കബ് തോമസ്്
ജേക്കബ് തോമസ്്

തിരുവനന്തപുരം: ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിന്റെ വീട്ടിലെ വിജിലന്‍സ് റെയ്ഡ് താനറിയാതെയാണെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. എബ്രഹാം തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിലെ തെറ്റിദ്ധാരണകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. എന്നാലും ടീം ലീഡല്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. അന്വേഷണം സംബന്ധിച്ച് ഒരു ഭയവുമില്ല. മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും ജേക്കബ് തോമസ് പറഞ്ഞു.