അരി വില ഇനിയും കൂടിയേക്കും

Posted on: October 29, 2016 6:02 am | Last updated: October 29, 2016 at 12:03 am

പട്ടാമ്പി: ഉത്പാദനം കുറഞ്ഞതോടെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന അരി വില കൂടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് മുതല്‍ അഞ്ച് രൂപ വരെ അരിക്ക് വിലവര്‍ധിച്ചിരുന്നു. നിലവില്‍ 28 രൂപയാണ് അരിക്ക് കുറഞ്ഞ വില. ഫുഡ് കോര്‍പറേഷനില്‍ നിന്നും മറ്റും വന്‍കിട കച്ചവടക്കാര്‍ വാങ്ങി ചെറുകിട വ്യാപാരികളിലേക്ക് എത്തിക്കുന്ന റേഷന്‍ അരിക്കാകട്ടെ 24 രൂപയാണ് ഈടാക്കുന്നത്. ജൈവ അരികള്‍ക്ക് പത്ത് രൂപയോളം വര്‍ധനവുണ്ടായി. അറുപതിനും എഴുപതിനും കിട്ടിയിരുന്ന കയമ, കോല അരിക്ക് എഴുപതും എണ്‍പതും രൂപയാണിപ്പോള്‍ വില. മഴ കുറഞ്ഞതിനാല്‍ ഇത്തവണ സംസ്ഥാനത്ത് നെല്ല് ഉത്പാദനം കുറയും എന്നത് മുന്‍കൂട്ടി കണ്ടാണ് പുറമെ നിന്നെത്തുന്ന അരികള്‍ക്ക് വില കൂടിക്കൊണ്ടിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. അരി കൂടാതെ പഞ്ചസാര, ശര്‍ക്കര എന്നിവക്കും വില കൂടിക്കൊണ്ടിരിക്കുകയാണ്. ്യു