കയ്യിലുള്ളത് 16,440 രൂപ; സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ

Posted on: October 26, 2016 12:50 pm | Last updated: October 27, 2016 at 9:17 am

VIJAY MALYAന്യൂഡല്‍ഹി: തന്റെ കയ്യിലുള്ളത് 16,440 രൂപ മാത്രമാണെന്ന് മദ്യ വ്യവസായി വിജയ് മല്യ. ബാങ്ക് എക്കൗണ്ടില്‍ 12.6 കോടി രൂപയാണുള്ളത്. തന്റെ ബാങ്ക് എക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് അറ്റാച്ച് ചെയ്തിരിക്കുകയാണെന്നും മല്യ സുപ്രീംകോടതിയെ അറിയിച്ചു. 9000 കോടിയുടെ വായ്പാ തുക അടക്കാനുള്ളതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ആവശ്യപ്രകാരമാണ് മല്യ സ്വത്ത് വെളിപ്പെടുത്തിയത്.

വിദേശത്ത് 52 ലക്ഷം ഡോളറിന്റെ നിക്ഷേപം തനിക്കുണ്ടെന്നും മല്യ കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സത്യവാങ്മൂലം നല്‍കുന്ന മല്യക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടു.