Connect with us

Palakkad

ആതുരസേവന രംഗത്ത് യുവാക്കള്‍ കര്‍മനിരതരാകണം: പി കെ ശശി എം എല്‍ എ

Published

|

Last Updated

ചെര്‍പ്പുളശേരി: ജനസേവന രംഗത്തും ആതുരസേവന മേഖലകളിലും യുവാക്കള്‍ കര്‍മനിരതാവണമെന്ന് പി കെ ശശി എം എല്‍ എ പ്രസ്താവിച്ചു.
മഠത്തിപ്പറമ്പ് യൂനിറ്റ് എസ് വൈ എസ്, കേരള മുസ് ലീം ജമാഅത്ത് എന്നിവയുടെ നേതൃത്വത്തില്‍ എസ് വൈ എസ് സാന്ത്വനം വളണ്ടീയര്‍ സമര്‍പ്പണവും സൗജന്യ മെഡിക്കല്‍ ക്യാംപും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതം മനുഷ്യ ഹൃദയങ്ങളില്‍ നിന്ന് രൂപപ്പെടേണ്ട വസ്തുതയാണ്. ഹൃദയങ്ങളിലുണ്ടാവുന്ന വിചാരങ്ങളാണ് മതങ്ങളുടെ വൈവിധ്യങ്ങളിലേക്ക് നയിക്കേണ്ടത്. പണമോ, പ്രലോ”നങ്ങളോ മറ്റു ഭൗതിക സുഖ സൗകര്യങ്ങളോ, മത പരിവര്‍ത്തനത്തിന്റെഘടകങ്ങളാവരുത്. തീവ്രവാദങ്ങളിലേക്ക് നയിക്കപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്കിടയിലും ജനസേവന പ്രവര്‍ത്തനങ്ങളിലൂടെജനശ്രദ്ധാകര്‍ഷിക്കാനും ജനങ്ങളുടെ പ്രശംസ പിടിച്ച് പറ്റാനും എസ് വൈ എസിന് കഴിഞ്ഞത് യുവാക്കള്‍ക്ക് കൃത്യമായ നേതൃത്വം നല്‍കാനും യൂവസമൂഹത്തിന് അജണ്ട നിശ്ചയിക്കാനും കഴിഞ്ഞത് കൊണ്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നൗഫല്‍ അല്‍ഹസനി മഠത്തിപ്പറമ്പ് അധ്യക്ഷത വഹിച്ചു. ഡോ കൃഷ്ണദാസ് മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റിലെ 25 സാന്ത്വനം വളണ്ടീയര്‍മാരുടെ സമര്‍പ്പണം പി കെ ശശി എം എല്‍ എ നിര്‍വഹിച്ചു.
രക്തദാന സേനയുടെ രൂപവത്ക്കരണവും നടന്നു. മൂന്നറോളം രോഗികള്‍ ക്യാംപില്‍ രോഗ നിര്‍ണയവും സൗജന്യ മരുന്ന് വിതരണവും നടന്നു. മങ്ങോട് കേരള മെഡിക്കല്‍ കോളജ് പി ആര്‍ ഒ ഷാജഹാന്‍, എസ് വൈ എസ് സോണ്‍ സെക്രട്ടറി വിനോദ്കുമാര്‍, ടി കെ എം അസ്‌ലമിമാപ്പാട്ടുകര, ഇബ്രാഹിം സഖാഫി മോളൂര്‍, ഉമര്‍ സഖാഫി വീരമംഗലം, ഹബീബ് റഹ് മാന്‍ റഹ് മാനി, വി കെ മുഹമ്മദ്, അഡ്വ ജയന്‍ പങ്കെടുത്തു.
തുടര്‍ ചികിത്സക്കാവശ്യമുള്ള രോഗികള്‍ക്ക് ഓപ്പറേഷനുള്‍പ്പെടെയുള്ള ചികിത്സകള്‍ മങ്ങോട് കേരള മെഡിക്കല്‍ കോളജില്‍ സൗജന്യമായി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Latest