Connect with us

Socialist

പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു പരാജയമാണെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

k surendranഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
പിണറായി വിജയന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു പരാജയമാണ് എന്നത് നാലുമാസം കൊണ്ട് അദ്ദേഹം തന്നെ തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. മാത്രമല്ല അദ്ദേഹം അതീവ ദുര്‍ബലനുമാണ്. താന്‍ ഇരിക്കുന്ന കസേരയുടെ ഔന്നത്യം മനസ്സിലാക്കാതെയാണ് അദ്ദേഹം പറയുന്നതും പെരുമാറുന്നതും. നിയമസഭയില്‍ അദ്ദേഹം പ്രതിപക്ഷാംഗങ്ങള്‍ക്കെതിരെ ഉപയോഗിച്ച നിലവാരമില്ലാത്ത വാക്കുകള്‍ അദ്ദേഹത്തിന്രെ കരുത്തല്ല മറിച്ച് ദൗര്‍ബല്യമാണ് കാണിക്കുന്നത്. അദ്ദേഹം അറിയാതെ മന്ത്രിസഭയിലെ രണ്ടാമന്‍ നടത്തിയ നിയമനങ്ങള്‍ അദ്ദേഹത്തിന്രെ കൂടി കഴിവുകേടല്ലേ കാണിക്കുന്നത്?പൊതുമേഖലാസ്ഥാപനങ്ങളുടെ തലവന്‍മാരെ നിയമിക്കുന്‌പോള്‍ വിജിലന്‍സ് ക്‌ളീയറന്‍സ് വേണമെന്നതും ആ വകുപ്പ് താനാണ് കൈകാര്യം ചെയയുന്നതെന്നും അദ്ദേഹം അറിയേണ്ടതല്ലേ? വിജിലന്‍സ് ഡയരക്ടറുടെ ടെലിഫോണ്‍ ചോര്‍ത്തുന്ന വിവരവും അദ്ദേഹം അറിഞ്ഞിട്ടില്ലെന്നു പറയുന്നു. ആഭ്യന്തര വകുപ്പിനു മാത്രം അധികാരമുള്ള കാര്യമല്ലേ ഇത്? അപ്പോള്‍ തന്രെ വകുപ്പിലും മററു മന്ത്രിമാരുടെ വകുപ്പിലും നടക്കുന്ന കാര്യങ്ങള്‍ ഒന്നുമറിയാത്ത ആള്‍ എങ്ങനെ കരുത്തനാകും? ഇനി സ്വന്തം ജില്ലയിലും മണ്ഡലത്തിലും പഞ്ചായത്തിലെയും സ്ഥിതി പരിശോധിച്ചാല്‍ അദ്ദേഹത്തിന്രെ ദൗര്‍ബല്യം കൂടുതല്‍ ബോധ്യമാവും. കൊലപാതകങ്ങളും അക്രമങ്ങളും ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോള്‍ അദ്ദേഹം ചെയ്തതെന്താണ്?പാര്‍ട്ടിസെക്രട്ടറിയുടെ മാനസികാവസ്ഥയിലല്ലേ അദ്ദേഹം പെരുമാറുന്നത്? അക്രമങ്ങള്‍ അടിച്ചമര്‍ത്തുന്നതിനുപകരം അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനം നടത്തി അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തിന്രെ ഐ. ജി തന്നെ കൈ മലര്‍ത്തുന്നത് നാം കണ്ടതല്ലേ. ഒരു സമാധാനയോഗം വിളിക്കാന്‍പോലും ഇതുവരെ അദ്ദേഹം തയാറായോ?രണ്ട് കൊലക്കേസ്സുകളില്‍ വിചാരണ നേരിടുന്ന പാര്‍ട്ടി സെക്രട്ടറിയെ ജയില്‍ ഉപദേശകസമിതി അംഗമാക്കിയതും അദ്ദേഹം അറിഞ്ഞില്ലേ?വിധി പറയേണ്ട സെഷന്‍സ് ജഡ്ജിയും ഈ സമിതിയില്‍ അംഗമാണെന്നുകൂടി വരുന്‌പോള്‍ അദ്ദേഹത്തിന്രെ നീതിബോധം കൂടുതല്‍ ബോധ്യമാവും. പിണറായി വിജയന്‍ കേരളം കണ്ട ഏററവും ദുര്‍ബലനായ മുഖ്യമന്ത്രി എന്നായിരിക്കും ചരിത്രം വിധി എഴുതാന്‍ പോകുന്നത്.