Connect with us

Uae

അമീറയുടെയും ഉറ്റവരുടെയും നിര്യാണത്തില്‍ അനുശോചന പ്രവാഹം

Published

|

Last Updated

അമീറ ബിന്‍ കറമിന്റെയും ഉറ്റവരുടെയും ജനാസ മയ്യിത്ത് നിസ്‌കാരത്തിനായി എത്തിച്ചപ്പോള്‍

അമീറ ബിന്‍ കറമിന്റെയും ഉറ്റവരുടെയും ജനാസ മയ്യിത്ത് നിസ്‌കാരത്തിനായി എത്തിച്ചപ്പോള്‍

ഷാര്‍ജ: ഷാര്‍ജ ബിസിനസ് വിമന്‍സ് കൗണ്‍സില്‍ അധ്യക്ഷ അമീറ ബിന്‍ കറമിന്റെയും മാതാവിന്റെയും സഹോദരിയുടെയും നിര്യാണത്തില്‍ അനുശോചന പ്രവാഹം. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നി ശൈഖാ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി അടക്കം പ്രമുഖര്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.
“ഞാന്‍ മകളെപ്പോലെ കരുതുന്ന എനിക്ക് ഏറെ പ്രിയപ്പെട്ട ആളാണ് എനിക്ക് നഷ്ടപ്പെട്ടത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമീറയെ അറിയാം. എന്റെ കുട്ടികളോടൊപ്പമാണ് അമീറ സ്‌കൂളില്‍ പോയിരുന്നത്. അമീറയെ ഒരുപാടിഷ്ടമായിരുന്നു. എന്റെ ജോലിഭാരം നന്നേ കുറക്കുന്നതില്‍ അമീറ ശ്രദ്ധിച്ചു” ശൈഖാ ജവാഹിര്‍ പറഞ്ഞു. ഇന്‍വെസ്റ്റിംഗ് ഇന്‍ ദ ഫ്യൂച്ചര്‍ സമ്മേളനത്തിനു വേണ്ടി അമീറയും സഹോദരിയും കഠിനാധ്വാനം നടത്തിയിട്ടുണ്ടെന്നും ശൈഖ ജവാഹിര്‍ ചൂണ്ടിക്കാട്ടി. മാതൃരാജ്യത്തിനു വേണ്ടി അവര്‍ സമര്‍പിച്ച അധ്വാനം എക്കാലവും നിലനില്‍ക്കുമെന്ന് യു എ ഇ സന്തോഷകാര്യമന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു. ട്വിറ്റില്‍ അനുശോചന പ്രവാഹം തുടരുന്നു. ഇന്നലെ ഉച്ചക്ക് അല്‍ശഹാബ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടന്നു. മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ അടക്കം ഉന്നത വ്യക്തികള്‍ ഭവനം സന്ദര്‍ശിച്ചു. ഷോട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

Latest