ആദിവാസികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് എകെ ബാലന്‍

Posted on: October 24, 2016 12:30 pm | Last updated: October 24, 2016 at 3:55 pm
SHARE

ak-balan-newതിരുവനന്തപുരം: ആദിവാസികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മന്ത്രി എകെ ബാലന്‍. തന്റെ പ്രസംഗത്തിന്റെ സിഡി സ്പീക്കര്‍ക്ക് പരിശോധിക്കാവുന്നതാണ്. പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തില്‍ പരിശോധിക്കണം. തെറ്റ് പറ്റിയെന്ന് കണ്ടെത്തിയാല്‍ തിരുത്താന്‍ തയ്യാറാണ്. വകുപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ആരോപണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബാലന്‍ ആരോപിച്ചു.

എകെ ബാലന്‍ ആദിവാസികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് മന്ത്രി ആദിവാസികളെ അപമാനിക്കുന്ന രീതിയില്‍ മറുപടി പറഞ്ഞത്. മന്ത്രിയുടെ പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here