ആന്ധ്ര-ഒഡീഷ്യ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Posted on: October 24, 2016 10:06 am | Last updated: October 24, 2016 at 6:41 pm
SHARE

maoismമാല്‍കംഗിരി: ആന്ധ്ര പ്രദേശ്-ഒഡീഷ്യ അതിര്‍ത്തിയില്‍ മാര്‍കംഗിരിയില്‍ ഏറ്റുമുട്ടലില്‍ 19 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മല്‍കംഗിരിയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയുള്ള മാവോയിസ്റ്റ് ക്യാമ്പ് സുരക്ഷാ സൈനികര്‍ ആക്രമിക്കുകയായിരുന്നു.

ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന ക്യാമ്പാണ് ആക്രമിക്കപ്പെട്ടത്. അറുപതോളം മാവോയിസ്റ്റുകള്‍ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. എകെ-47 തോക്കുകള്‍, സെല്‍ഫ് ലോഡിംഗ് റൈഫിളുകള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ മാവോയിസ്റ്റ് ശക്തി കേന്ദ്രമാണ് മാല്‍കംഗിരി.