മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല സമരത്തിന്

Posted on: October 22, 2016 7:30 am | Last updated: October 22, 2016 at 12:31 am
SHARE

MUTHOOTകൊച്ചി: മാനേജ്‌മെന്റ് തുടര്‍ന്ന് വരുന്ന തൊളിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ചിട്ട് ആന്‍ഡ് ഫിനാന്‍സ് എംപ്ലോയീസ് യൂനിയന്‍ സി ഐ ടി യു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലം മാറ്റം റദ്ദ് ചെയ്യുക, സസ്‌പെന്‍ഷനുകള്‍ പിന്‍വലിക്കുക, സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുക, മിനിമം വേതനം 18000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ജീവനക്കാര്‍ക്കെതിരെ അന്യായമായ ഇത്തരം നടപടികള്‍ കമ്പനി അധികൃതര്‍ സ്വീകരിച്ചതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here