ജയലളിത എഴുന്നേറ്റിരുന്നു; ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന് വിവരം

Posted on: October 21, 2016 3:51 pm | Last updated: October 21, 2016 at 7:58 pm

jayalalithaചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. അവര്‍ സ്വബോധത്തിലേക്ക് തിരിച്ചുവന്നുവെന്നും എഴുന്നേറ്റിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാധാരണ നിലയിലേക്ക് തിരിച്ചു വരണമെങ്കില്‍ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്വസനസഹായി നീക്കിയാല്‍ മാത്രമേ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സെപ്റ്റംബര്‍ 22ന് ആണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മ ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്തുവെന്നും അവര്‍ എത്രയും പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചെത്തുമെന്നും എഐഎഡിഎംകെ വക്താവ് സരസ്വതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.