കല്‍പഞ്ചേരി: പത്ത് വയസുകാരനെ പ്രകൃതിവിരുദ്ധമായി പിഡീപ്പിച്ചെന്ന കേസില്‍ 60 വയസുകാരന്‍ അറസ്റ്റില്‍. പടിഞ്ഞാറെ നിരപ്പിലെ നടക്കാവ് പറമ്പില്‍ അറമുഖന്‍ (60)നെ ആണ് കാടാമ്പുഴ എസ് ഐ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അയല്‍വാസിയായ പ്രതി കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതിയെ കുട്ടിയുടെ പിതാവ് നിരവധി തവണ താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസവും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമം (പോക്‌സോ) സെക്ഷന്‍ എട്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എസ് ഐയെ കൂടാതെ അഡീഷണല്‍ എസ് ഐ ശശികുമാര്‍, എസ് സി പി ഒ രവീന്ദ്രന്‍, ഡബ്ല്യു സി പി ഒ ശ്രീനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.