രാജ്യവിരുദ്ധ പ്രവര്‍ത്തനം: ജമ്മു കാശ്മീരില്‍ 12 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി

Posted on: October 20, 2016 12:07 pm | Last updated: October 20, 2016 at 8:15 pm
SHARE

imageശ്രീനഗര്‍: രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ജമ്മു കാശ്മീരില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കശ്മീര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് റജിസ്ട്രാറും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ റവന്യൂ, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഭക്ഷ്യ വിതരണം എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.

ഉദ്യോഗസ്ഥരുടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസ്ഥാന പൊലീസാണ് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ആരോപണ വിധേയരെ പിരിച്ചുവിടാന്‍ ചീഫ് സെക്രട്ടറി വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
നൂറ് ദിവസത്തിലേറെയായി കാശ്മീരില്‍ തുടരുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയെന്നാണ് സൂചന.