തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ അടുത്ത മാര്‍ച്ച് എട്ട് മുതല്‍ 23 വരെ നടത്താന്‍ ക്യൂ ഐ പി യോഗത്തില്‍ ചര്‍ച്ച നടത്തി. എന്നാല്‍, ഔദ്യോഗിക തീരുമാനം വിജ്ഞാപനമായി പിന്നീടേ ഉണ്ടാകൂവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. എട്ടിന് മലയാളം ഒന്നാം പേപ്പര്‍, ഒമ്പതിന് രണ്ടാം പേപ്പര്‍, 10ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സയന്‍സ്, 20ന് കണക്ക്, 21ന് ഫിസിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബ യോളജി എന്നിങ്ങനെയാണ് ടൈം ടേബിള്‍ തയ്യാറാക്കിയിട്ടുള്ളത്.