കണ്ണൂര്‍ സംഘര്‍ഷം: സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

Posted on: October 19, 2016 11:56 am | Last updated: October 19, 2016 at 5:16 pm

pinarayiതിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കെസി ജോസഫ് ആണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ കാരണം അവിടത്തെ ജനങ്ങളെ ഭീതിയിലാഴിത്തിയിരിക്കുകയാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് കെസി ജോസഫ് പറഞ്ഞു. കണ്ണൂരിലെ കൊലപാതക പരമ്പരകള്‍ കേരളത്തിന് മുഴുവന്‍ നാണക്കേടാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി അഞ്ച് മാസത്തിനകം എഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയതെന്നും കെസി ജോസഫ് ചൂണ്ടിക്കാട്ടി.

എന്നാല്‍ കണ്ണൂരിലെ ജനങ്ങള്‍ ഭീതിയിലാണെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമാധാനശ്രമങ്ങളോട് ആര്‍എസ്എസ് സഹകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണൂരില്‍ ഭീതിജനകമായ അന്തരീക്ഷമാണെന്നത് ആര്‍എസ്എസ് പ്രചാരണമാണ്. കണ്ണൂരിലെ എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളല്ല.

ആര്‍എസ്എസ് ആണ് കണ്ണൂരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പയ്യന്നൂരിലെ കൊലപാതകമാണ് കണ്ണൂരിലെ സംഘര്‍ഷം രൂക്ഷമാകാന്‍ കാരണം. ജില്ലയില്‍ സമീപകാലത്ത് അരങ്ങേറിയ കൊലക്കേസുകളിലെ പ്രതികള്‍ വയനാട്, തിരുവനന്തപുരം, കാസര്‍കോട് തുടങ്ങിയ ഇതര ജില്ലകളില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ  ലാവ്‌ലിന്‍: ശക്തമായ തെളിവുകളില്ലാതെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി